ആരോഗ്യം കേരളം

#BREAKINGNEWS കേരളത്തില്‍ ഇന്ന് നാനൂറിൽ കൂടുതൽ കോവിഡ് കേസുകൾ #July10

കേരളത്തില്‍ കടുത്ത ആശങ്ക ഉയര്‍ത്തി ഒറ്റ ദിവസം രോഗികളുടെ എണ്ണം 400 കടന്നു. ഇന്ന് പുതുതായി 416 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

ഇന്ന് 112 പേര്‍ക്ക് രോഗവിമുക്തിയുണ്ടായി. ഇന്ന് രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 51 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് 35, സി.ഐ.എസ്.എഫ് 1, ബി.എസ്.എഫ് 2. എന്നിങ്ങനെയും രോഗം ബാധിച്ചു.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ്.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3. എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണം.

error: Content is protected !!