ആരോഗ്യം കേരളം

#BREAKINGNEWS കേരളത്തിൽ ഇന്ന് ഇരുനൂറിലധികം കോവിഡ് കേസുകൾ / 201 പേർക്ക് രോഗമുക്തി #JULY3

കേരളത്തിൽ ഇന്ന്  211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  201 പേര്‍ക്ക് രോഗം ഭേദമായി.

കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതാദ്യമായാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതര്‍ ഒരുദിവസത്തില്‍ 200 കടക്കുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സി.ഐ.എസ്.എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7 പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

error: Content is protected !!