ആരോഗ്യം കേരളം ചരമം

കേരളത്തിൽ വീണ്ടും കോവിഡ് മരണം ; റിയാദിൽ നിന്നും എത്തി നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ; കേരളത്തിൽ ആകെ മരണം 26 ആയി

കേരളത്തിൽ വീണ്ടും കോവിഡ് മരണം. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. 82 വയസ്സായിരുന്നു.

അർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂണ്‍ 29ന് റിയാദിൽ നിന്നെത്തിയതാണ്. പനിയെ തുടർന്ന് ഈ മാസം ഒന്നാം തിയ്യതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് മരണം സംഭവിച്ചത്.

സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തും. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 26 ആയി

error: Content is protected !!