ആരോഗ്യം ചരമം ദുബായ്

കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കോവിഡ്‌ സ്ഥിരീകരിച്ചു.

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം തേവലപ്പുറം സ്വദേശി മനോജ്(24) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ദുബായില്‍ നിന്നും ഈമാസം ഒന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വീടെടുത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

error: Content is protected !!