അബൂദാബി ആരോഗ്യം

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമില്ല

12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ്-നെഗറ്റീവ് പരിശോധന ഫലം ആവശ്യമില്ല. എന്നാൽ മറ്റെല്ലാവർക്കും അബുദാബി എമിറേറ്റിലേക്ക് പോകുന്നതിന് നെഗറ്റീവ് പരിശോധന ഫലം നിർബന്ധമാണ്

യുഎഇ നിവാസികൾക്കും സന്ദർശകർക്കും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ആവശ്യമാണെന്ന് അധികൃതർ കഴിഞ്ഞ തിങ്കളാഴ്ച അറിയിച്ചിരുന്നു . സന്ദർശനത്തിന് 48 മണിക്കൂർ മുൻപ് സ്ഥിരീകരിച്ച കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് വേണ്ടത്.
അൽഹോസ്ൻ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ ദേശീയ സ്ക്രീനിംഗ് പ്രോഗ്രാമുമായി ബന്ധപ്പെട്ട യുഎഇയിലെ ഏതെങ്കിലും ആശുപത്രി അല്ലെങ്കിൽ സ്ക്രീനിംഗ് സെന്ററിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ ഒരു ടെക്സ്റ്റ് മെസ്സേജായി അതിർത്തിയിൽ കാണിച്ചാലും മതിയാകും.

അടിയന്തരാവശ്യങ്ങൾക്കല്ലാതെ അനാവശ്യമായി എമിറേറ്റ് വിട്ടുപോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.

error: Content is protected !!