കേരളം റാസൽഖൈമ

നാട്ടിലേക്ക് പുറപ്പെടാനിരിക്കെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച കുറ്റ്യാടി സ്വദേശിയുടെ മൃ​തസംസ്‍കാരം റാ​സ​ല്‍ഖൈ​മ​യി​ല്‍ നടന്നു

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ സ​മ്പൂ​ർ​ണ എ ​പ്ല​സ്​ നേ​ടി​യ മ​ക​​ന്​ സ​ർ​പ്രൈ​സ്​ സ​മ്മാ​ന​വു​മാ​യി നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പി​താ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി കാ​യ​ക്കൊ​ടി പ​രേ​ത​രാ​യ ക​ണാ​ര​ന്‍ മ​ഞ്ച​ക്ക​ല്‍ – ജാ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ പ​വി​ത്ര​നാ​ണ്​ (50) റാ​സ​ൽ​ഖൈ​മ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ല് മ​ണി​യോ​ടെ റാ​സ​ല്‍ഖൈ​മ​യി​ല്‍ സം​സ്ക​രി​ച്ച​താ​യി സു​ഹൃ​ത്തു​ക്ക​ള്‍ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. 11.40ന് ​കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സ്പൈ​സ് ജെ​റ്റി​ല്‍ യാ​ത്ര​യാ​കാ​ന്‍ അ​ജ്മാ​നി​ല്‍ നി​ന്ന് ബ​സ് മാ​ര്‍ഗം എ​ത്തി​യ​താ​ണ് പ​വി​ത്ര​ന്‍.ര​ണ്ട് വ​ര്‍ഷം മു​മ്പ് യു.​എ.​ഇ​യി​ല​ത്തെി​യ ഇ​ദ്ദേ​ഹം അ​ജ്മാ​നി​ല്‍ ഗോ​ള്‍ഡ് സ്മി​ത്ത് വ​ര്‍ക്ക് ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. നാ​ല് മാ​സ​മാ​യി ജോ​ലി​യു​ണ്ടാ​യി​രു​ന്നി​ല്ല.

error: Content is protected !!