അന്തർദേശീയം ദുബായ്

ഉച്ചത്തിൽ പാട്ട് വെച്ച് അയൽക്കാരെ ശല്യപ്പെടുത്തൽ , പെർമിറ്റ് ഇല്ലാതെ മദ്യപാനം, പൊലീസുകാരെ ആക്രമിക്കൽ തുടങ്ങീ കുറ്റങ്ങൾക്ക് ദുബായിൽ യൂറോപ്യൻ പ്രവാസിക്ക് തടവും പിഴയും.

അയൽവാസികളെ ഉച്ചത്തിലുള്ള സംഗീതത്തിലൂടെ ശല്യപ്പെടുത്തിയതിനും മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിച്ചതിനും പെർമിറ്റ് ഇല്ലാതെ മദ്യം കഴിച്ചതിനും ദുബായ് കോടതി യൂറോപ്യൻ പ്രവാസിക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.

ദുബായിൽ സെയിൽസ് മാനേജരായ 42 കാരനായ യൂറോപ്യൻ പ്രവാസിക്കാണ് പോലീസുകാരന്റെ യൂണിഫോമിന് കേടുപാടുകൾ വരുത്തിയതിനും 250 ദിർഹം പിഴയും പെർമിറ്റ് ഇല്ലാതെ മദ്യം കഴിച്ചതിനും 2,000 ദിർഹം പിഴയും നൽകാനും കോടതി ഉത്തരവിട്ടത്.

പ്രതിയുടെ ഫ്ലാറ്റിൽ നിന്ന് ഉച്ചത്തിലുള്ള സംഗീതത്തിനെത്തുടർന്ന് അയൽക്കാരൻ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ബുർ ദുബായ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.ഇയാൾ മദ്യലഹരിയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു.
ഓൺ-ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥരോട് മോശമായി ഇയാൾ പെരുമാറിയപ്പോൾ പ്രതി മദ്യത്തിന്റെ സ്വാധീനത്തിലാണെന്ന് കോടതി ശരി വെച്ചു

പൊതു സ്വത്ത് നശിപ്പിക്കുക, ശല്യമുണ്ടാക്കുക, അയൽക്കാരെ ശല്യപ്പെടുത്തുക, പെർമിറ്റ് ഇല്ലാതെ മദ്യം കഴിക്കുക തുടങ്ങിയ കുറ്റങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.കോടതി വിധിപ്രകാരം ഇയാളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും.

error: Content is protected !!