അന്തർദേശീയം ദുബായ്

ദുബായ് ഹൈവേയിൽ വാഹനാപകടം ; ബൈക്ക് യാത്രികൻ മരിച്ചു

ഇന്ന് ഉച്ചയ്ക്ക് 12: 30 ന് മുഹമ്മദ് ബിൻ സായിദ് റോഡിൽ ദുബായ് – അൽ ഐൻ പാലവും കഴിഞ്ഞുള്ള ഷാർജയിലേക്കുള്ള ഡയറക്ഷനിലാണ് വാഹനാപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

ഏഷ്യൻ പൗരനായ ബൈക്ക് യാത്രക്കാരൻ അയാളുടെ ലൈനിൽ തന്നെയായിരുന്നു. നിയന്ത്രണം തെറ്റി വന്ന കാർ ഇദ്ദേഹത്തിന്റെ പുറകിൽ വന്നിടിച്ചതോടെ നാലാമത്തെ ട്രാക്കിലേക്ക് തെറിക്കുകയും ആ ട്രാക്കിലൂടെ വന്ന മറ്റൊരു കാർ ദേഹത്തിൽ കൂടെ കയറുകയായിരുന്നു. തുടർന്ന് അൽ റാഷിദിയ പോലീസ് സ്റ്റേഷനിൽ നിന്നും ആംബുലൻസും പോലീസ് പട്രോളിംഗും സംഭവസ്ഥലത്തേക്ക് പോയെങ്കിലും ബൈക്ക് യാത്രികൻ ഗുരുതര പരിക്കുകളോടെ മരിക്കുകയായിരുന്നു

error: Content is protected !!