Info അന്തർദേശീയം ഇന്ത്യ

സാധാരണ അന്താരാഷ്ട്ര ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾ ജൂലൈ 31 വരെ ഇന്ത്യയിൽ അനുവദിക്കില്ല

ഇന്ത്യയുടെ പുതിയ അറിയിപ്പ് അനുസരിച്ച് സാധാരണ അന്താരാഷ്ട്ര ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾക്ക് ജൂലൈ 31 രാത്രി വരെ ഇന്ത്യയിൽ നിന്ന് പുറപ്പെടാനോ ഇന്ത്യയിൽ ഇറങ്ങാനോ അനുവദിക്കുന്നതല്ല. എന്നാൽ DGCA യുടെ പ്രത്യേക അപ്പ്രൂവൽ ഉള്ള ചാർട്ടേർഡ് ഫ്ലൈറ്റുകളോ മറ്റോ വരുന്നതിൽ തടസ്സവുമില്ല. കാർഗോ ഫ്ലൈറ്റുകൾക്കും വന്നു പോകാവുന്നതാണ്.

ഇതിനിടയിൽ എന്തെങ്കിലും മാറ്റം വരുന്ന പക്ഷം ഓരോ കേസുകൾ പ്രത്യേകമായി വേർതിരിച്ച് മനസിലാക്കിയിട്ട് ഷെഡ്യൂൾഡ് ഫ്ലൈറ്റുകൾക്ക് പെർമിഷൻ കൊടുക്കുന്ന രീതി വന്നേക്കാനുള്ള സാധ്യത ഉണ്ടെന്നും പുതിയ അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ വന്നിരിക്കുന്ന സൂചനയനുസരിച്ച് സാധാരണ അന്താരാഷ്ട്ര സർവീസുകൾ ആഗസ്റ്റിലെ പ്രാബല്യത്തിൽ വരുള്ളൂ എന്നാണ് മനസിലാക്കേണ്ടത്

error: Content is protected !!