ഇന്ത്യ ദുബായ്

മൂന്നുവർഷത്തെ സേവനത്തിന് ശേഷം ദുബായിലെ ഇന്ത്യൻ കോൺസുലർ ജനറലും വന്ദേ ഭാരത് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു

കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായ സമയത്ത് യു.എ.ഇയിൽ  കുടുങ്ങിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്ന ദൗത്യത്തിൽ പ്രധാന പങ്ക്  വഹിച്ച ദുബായിലെ ഇന്ത്യൻ കോൺസുലാർ ജനറൽ വിപുൽ അടുത്തയാഴ്ച്ച  നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.

ദുബായിൽ മൂന്നുവർഷത്തെ വിജയകരമായ സേവനത്തിന് ശേഷമാണ് ഇദ്ദേഹം ജൂലൈ 7 ന്  വന്ദേ ഭാരത് മിഷൻ (വി.ബി.എം) വിമാനത്തിൽ ദില്ലിയിലേക്ക് പോകുന്നത്.അദ്ദേഹത്തോടൊപ്പം  മാതാപിതാക്കളും ഭാര്യയും  കുട്ടികളും ഉണ്ടാകും. യുഎഇയിൽ നിന്ന് നാട്ടിലെക്ക് മടങ്ങാനാഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും  ഉടൻ തന്നെ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള 450,000 പേരിൽ 120,000 ഇന്ത്യക്കാരെയും മെയ് 7 മുതൽ പ്രത്യേക വിമാനങ്ങളിൽ നാട്ടിലെത്തിച്ചിരുന്നു. അവരിൽ ഭൂരിഭാഗം ആളുകളും വിപുലിൻ്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ച കോൺസുലേറ്റ്  വിമാനങ്ങൾ വഴിയാണ് നാട്ടിലേക്ക് പോയത്.

error: Content is protected !!