അബൂദാബി ദുബായ്

ഈദുൽ അദ്‌ഹ ; കോവിഡിനെതിരെയുള്ള മുൻകരുതൽ നടപടികളില്‍ വിട്ടുവീഴ്ച പാടില്ല ; അബുദാബി പോലീസ് മുന്നറിയിപ്പ്

കോവിഡ് 19″ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും നിർദ്ദേശങ്ങളും പാലിക്കുന്നതില്‍ അശ്രദ്ധ പാടില്ലാ എന്ന് അബുദാബി പോലീസ് പൊതുജനത്തിന് മുന്നറിയിപ്പ് നൽകി.

കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളില്‍ പ്രതിജ്ഞാബദ്ധരല്ലാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും നിയമലംഘകരെ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത പ്രോസിക്യൂഷൻ ഡിപ്പാര്‍ട്ട്മെന്റിലേക്കു റഫർ ചെയ്യുമെന്നുമെന്നും പോലീസ് ഓർമ്മിപ്പിച്ചു.

കൊറോണ വൈറസ് അണുബാധ പടരാതിരിക്കാൻ “സാമൂഹിക അകലം” പാലിക്കുക, “കുടുംബ ഒത്തുചേരലുകള്‍ ” ഒഴിവാക്കുക , പ്രതിരോധ മാര്‍ഗങ്ങള്‍ പൂര്‍ണമായി പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ പാലിക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടു.

ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഏതെങ്കിലും ഒത്തുചേരലുകൾ‌ അല്ലെങ്കിൽ‌ ലംഘനങ്ങൾ‌ ശ്രദ്ധയില്‍ പെട്ടാല്‍ ടോൾ‌ഫ്രീ നമ്പറായ 8002626 വിളിച്ചു. റിപ്പോർ‌ട്ട് ചെയ്യുകയോ 2828 എന്ന നമ്പറില്‍ എസ് എം എസ് അയക്കുകയോ aman@adpolice.gov.ae എന്ന ഇമെയില്‍ ഐ ഡി യില്‍ മെയില്‍ ചെയ്തോ അമാൻ സർവീസ്സുമായി ആശയവിനിമയം നടത്തണമെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

പൊതു, സ്വകാര്യ ഒത്തുചേരലുകൾ, മീറ്റിംഗുകൾ, ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കും അത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 10,000 ദിർഹം പിഴയും അതിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും 5,000 ദിർഹം പിഴയും ചുമത്തും.

 

error: Content is protected !!