അന്തർദേശീയം ഇന്ത്യ

ഇന്ത്യന്‍ സൈ​നി​ക ച​രി​ത്ര​ത്തി​ന്‍റെ പു​തു​യു​ഗ​പ്പി​റ​വിയായി റഫേല്‍ യുദ്ധ വിമാനങ്ങൾ ഇന്ത്യന്‍ മണ്ണിലിറങ്ങി

ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട റഫേല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ച് ഇന്ത്യന്‍ മണ്ണിലിറങ്ങി. അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചിലുള്ളത്. ഹരിയാനയിലെ അംബാനയിലാണ് വിമാനങ്ങള്‍ ഇറങ്ങിയത്. ഫ്രാന്‍സില്‍ നിന്ന് 7000ത്തിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് അംബാല വരെയുള്ള 220 കിലോമീറ്റര്‍ ദൂരത്തോളം വിമാനങ്ങള്‍ക്ക് പാരമ്പര്യ രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്‍കി. ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി റാഫേൽ യുദ്ധവിമാനങ്ങളെ ചേർക്കുന്ന നടപടിക്രമം പിന്നീടായിരിക്കും. ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം ഇതുപോലെ വരവേല്‍പ്പ് നല്‍കിയ മറ്റൊരു യുദ്ധവിമാനവുമില്ലന്നതും നാം ഓര്‍ക്കണം.

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളെ ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. വ്യോ​മ​സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി​ക്ക് റ​ഫാ​ല്‍ ഊ​ര്‍​ജ്ജ​മേ​കും. ഇ​ന്ത്യ​ന്‍ സൈ​നി​ക ച​രി​ത്ര​ത്തി​ന്‍റെ പു​തു​യു​ഗ​പ്പി​റ​വി​യെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് ട്വീ​റ്റ് ചെ​യ്തു.

error: Content is protected !!