അന്തർദേശീയം ദുബായ്

മാർച്ച് 1 ന് മുൻപ് വിസ കാലാവധി കഴിഞ്ഞവർക്കുള്ള സേവനങ്ങൾക്കായുള്ള ഡീപോർട്ടേഷൻ സെന്റർ ദുബായ് എയർ പോർട്ടിലെ ടെർമിനൽ 2 വിന് അടുത്തേക്ക് മാറ്റി

ഈ വർഷം മാർച്ച് 1 ന് മുൻപ് വിസ കാലാവധി കഴിയുകയും, സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോകുവാൻ താല്പര്യപ്പെടുകയും ചെയ്യുന്നവർ ദുബായ് എയർ പോർട്ടിലെ  രണ്ടാമത്തെ ടെർമിനലിന് സമീപത്തെ ഡിപ്പോർട്ടേഷൻ സെന്ററിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നേരത്തെ വിസ കാലാവധി കഴിഞ്ഞവർക്ക് ആഗസ്റ്റ് 18 വരെ പിഴ ഈടാക്കില്ലെന്ന് അറിയിച്ചിരുന്നു. ഈ കാലയളവിന് മുൻപ് ഇവർ സ്വന്തം നാടുകളിലേക്ക് മടങ്ങണം. ഇത്തരത്തിൽ മടങ്ങുന്നവർക്ക് പിന്നീട് വിസ ലഭ്യമായതിന് ശേഷം തിരികെ യു.എ.ഇ യിലേക്ക് മടങ്ങിയെത്തുന്നതിന് വിലക്കുകൾ ഉണ്ടാകില്ല.

നേരത്തെ അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ചെക്കിങ് സെന്റർ ആരംഭിച്ചിരുന്നു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു ഫിംഗർ പ്രിന്റ് വിവരങ്ങൾ ശേഖരിച്ചിരുന്നത്. എന്നാൽ ഈ കേന്ദ്രങ്ങളിൽ തിരക്ക് വർധിച്ചതിനെ തുടർന്ന് സേവനങ്ങൾക്കായി ഈ
പുതിയ കേന്ദ്രത്തിലേക്ക് പോകാമെന്ന് അൽ ഖുസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടറും പോലീസ് സ്റ്റേഷൻ ഡയറക്ടർ കൗൺസിൽ മേധാവിയുമായ ബ്രിഗേഡിയർ യൂസഫ് അൽ അഡിഡി പറഞ്ഞു.

വരുന്നവർ അവരുടെ പാസ്‌പോർട്ടും കാലാവധി കഴിഞ്ഞ വിസയുടെയും എയർലൈൻ ടിക്കറ്റിന്റെയും
കോപ്പി കൈവശം വയ്ക്കേണ്ടതുണ്ടെന്നും ബ്രിഗ് അൽ അഡിഡി വ്യക്തമാക്കി.

error: Content is protected !!