ഷാർജ

പൊതു സുരക്ഷയേകാൻ ഷാ​ർ​ജ​യി​ൽ നാ​ല് ന​ട​പ്പാ​ല​ങ്ങ​ൾ തുറക്കുന്നു

ഷാ​ർ​ജ​ക്ക് പൊതു സുരക്ഷയേകാൻ നാ​ലു ന​ട​പ്പാ​ല​ങ്ങ​ൾ ഇ​ന്ന് തു​റ​ക്കു​മെ​ന്ന് അ​ർ​ബ​ൻ പ്ലാ​നി​ങ്​ കൗ​ൺ​സി​ൽ (എ​സ്‌.​യു.​പി.​സി) അ​റി​യി​ച്ചു. കി​ങ്​ ഫൈ​സ​ൽ സ്ട്രീ​റ്റ്, കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സ്ട്രീ​റ്റ്, ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ്, ന​ഹ്ദ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ലു പാ​ല​ങ്ങ​ളാ​ണ് തു​റ​ക്കു​ന്ന​ത്.

khaleejtimes - photos

100 ദ​ശ​ല​ക്ഷം ദി​ർ​ഹം ചെ​ല​വി​ട്ട് പൂ​ർ​ത്തി​യാ​ക്കി​യ പാ​ല​ങ്ങ​ളി​ൽ അ​ൽ ഇ​ത്തി​ഹാ​ദ് റോ​ഡി​ലെ ന​ട​പ്പാ​ല​ത്തി​ലെ ആ​ർ​ച്ചു​ക​ളും തൂ​ണു​ക​ളും ക​മാ​ന​ങ്ങ​ളും അ​ഴ​ക് നി​റ​ഞ്ഞ​താ​ണ്.യു.​എ.​ഇ​യി​ലെ ഏ​റ്റ​വും അ​ഴ​ക് നി​റ​ഞ്ഞ പാ​ല​മെ​ന്ന ഖ്യാ​തി​യും നി​ല​വി​ൽ ഇ​തി​നു ത​ന്നെ.ഒ​രു കാ​റി​ന് ക​ട​ന്നു പോ​കാ​ൻ ത​ക്ക​വി​ധം വീ​തി​യാ​ണ് ഇ​തി​​ന്റെ ന​ട​പ്പാ​ത​ക്കു​ള്ള​ത്.

khaleejtimes - photos

അ​ൽ ന​ഹ്ദ​യി​ലെ അ​ൻ​സാ​ർ മാ​ളി​നു സ​മീ​പം നി​ർ​മി​ച്ച പാ​ലം ഷാ​ർ​ജ​യു​ടെ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യ അ​ൽ​താ​വൂ​നു​മാ​യി ബ​ന്ധി​ച്ചി​രി​ക്കു​ന്നു. എ​ക്സ്പോ സെന്ററിൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ക്കു​വാ​ൻ ദു​ബൈ അ​ൽ ന​ഹ്ദ ഭാ​ഗ​ത്ത് നി​ന്ന് ന​ട​ന്നെ​ത്താ​ൻ സാ​ധി​ക്കും. പാ​ല​ങ്ങ​ളി​ലെ​ല്ലാം ലി​ഫ്റ്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

khaleejtimes - photos

khaleejtimes - photos

 

error: Content is protected !!