അബൂദാബി ദുബായ്

യു.എ.ഇയിൽ പുതിയ സർക്കാർ ഘടനയെ കുറിച്ചുള്ള പ്രഖ്യാപനം ഇന്ന്.

യു.എ.ഇയിൽ ഇന്ന് പുതിയ സർക്കാർ ഘടന രൂപികരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ സർക്കാർ രൂപീകരണത്തിന് ശനിയാഴ്ച അംഗീകാരം നൽകി. പുതിയ സർക്കാറിന്റെ വിശദാംശങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് പ്രഖ്യാപിക്കുമെന്നും അറിയിച്ചു.

സർക്കാരിന്റെ ഘടന അവലോകനം ചെയ്യാൻ പോകുന്നുവെന്നും കൂടാതെ മാറ്റങ്ങൾ വരുത്താമെന്നും മന്ത്രാലയങ്ങളെയും സ്ഥാപനങ്ങളെയും ലയിപ്പിച്ച് കൂടുതൽ സൗകര്യപ്രദവും വേഗതയുള്ളതും മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതുമായ ഒരു സർക്കാരിനെ കൊണ്ടുവരുമെന്നും ഷെയ്ഖ് മുഹമ്മദ്  ട്വിറ്റർ പേജിലൂടെ പറഞ്ഞു.

കോവിഡ് വൈറസ് വ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കാൻ പോകുന്ന പുതിയ പദ്ധതിളുടെ  ഭാഗമായി 2020 മെയ് 13 ന് ഷെയ്ഖ് മുഹമ്മദ് സർക്കാരിൻ്റെ ഘടനയിൽ മാറ്റം ആവശ്യപ്പെട്ടിരിന്നു. ഇതിനായി നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുത്ത യോഗത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യസുരക്ഷ, സമൂഹം, സർക്കാർ എന്നിങ്ങനെ ആറ് പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് ചർച്ച നടത്തി.

error: Content is protected !!