അന്തർദേശീയം ദുബായ്

ഈദുൽ അദ്‌ഹ ; എല്ലാവർക്കും അനുഗ്രഹാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം യുഎഇ നിവാസികൾക്ക് സന്തോഷവും അനുഗ്രഹീതവുമായ ഈദുൽ അദ്‌ഹ ആശംസകൾ നേർന്നു.

സോഷ്യൽ മീഡിയയിലൂടെ ആണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.

” നമ്മുടെ രാജ്യവും നമ്മുടെ ജനങ്ങളും നമ്മുടെ ഭാവിയും ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങളും നല്ല ആരോഗ്യത്തിലും സുരക്ഷിതവും സുസ്ഥിരവുമായ അവസ്ഥയിൽ ആയിരിക്കട്ടെ ” അദ്ദേഹം വീഡിയോയിലൂടെ പറഞ്ഞു.

error: Content is protected !!