അബൂദാബി ഇന്ത്യ കേരളം

സേവനം സ്നേഹവാഹിനി ആദ്യ ഫ്ലൈറ്റ് ഇന്ന് അബുദാബിയിൽ നിന്ന് പുറപ്പെടും, യാത്രക്കാർ ദുബായിൽ നിന്നും ബസ്സിൽ അബുദാബിയിലേക്ക്

വന്ദേ ഭാരത് ദൗത്യ യാത്രാ നിരക്കിൽ എസ്സ്.എൻ.ഡി.പി.യോഗം യു.എ.ഇ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.എ.ഇ യിലെ പ്രവാസികളെ നാട്ടിൽ എത്തിക്കുവാനായി ഏർപ്പെടുത്തിയ ആദ്യവിമാനത്തിലെ യാത്രക്കാർ ഇന്ന് ദുബായിൽ നിന്നും ബസ്സിൽ അബുദാബിയിലേക്ക് പുറപ്പെട്ടു

മറ്റുള്ള എമിറേറ്റിൽ നിന്നും അബുദാബി എമിറേറ്റിലേക്കുള്ള പ്രവേശനത്തിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം വേണമെന്ന നിയമം പ്രാബല്യത്തിരിക്കെയാണ് ഇന്ന് ഫ്ലൈറ്റിലെക്കുള്ള യാത്രക്കാർക്ക് അധികൃതർ അസൗകര്യം കൂടാതെ പോകാൻ അനുവദിച്ചത്.

ഇന്ന് ജൂലൈ ഒന്നാം തീയതി വൈകുന്നേരം 4.05 ന് അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും, ജൂലൈ രണ്ടാം തീയതി വൈകുന്നേരം 6.05ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തേക്കും യാത്ര തിരിക്കും. അബുദാബിയിൽ നിന്നും കണ്ണൂരിലേക്കുള്ള മൂന്നാമത്തെ വിമാനത്തിന്റെ തീയ്യതി പിന്നീട് അറിയിക്കുന്നതാണ് എന്നും സേവനം സ്നേഹവാഹിനി ഭാരവാഹികൾ അറിയിച്ചു

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന് തതുല്യമായ 750 ദിർഹം മാത്രമാണ് യാത്രാനിരക്കായി ഈടാക്കുന്നത്

ജോലി നഷ്ടപ്പെട്ട് പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു സഹായ ഹസ്തമായി വിമാനയാത്ര ഒരുക്കുവാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യമുണ്ടെന്ന് എസ്സ്.എൻ.ഡി.പി യോഗം (സേവനം) യു. എ. ഇ സെൻട്രൽ കമ്മിറ്റി ചെയർമാൻ ശ്രീ. എം.കെ. രാജൻ, വൈസ് ചെയർമാൻ ശ്രീ. ശ്രീധരൻ പ്രസാദ്‌, യൂത്ത് വിംഗ് കൺവീനർ ശ്രീ. സാജൻ സത്യ, യാത്രാ കോ ഓർഡിനേറ്റർ ശ്രീ. നിസ്സാൻ ശശിധരൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

error: Content is protected !!