ഷാർജ

ഷാർജയിൽ അമിത വേഗത്തിലെത്തിയ വാഹനങ്ങൾ ഇടിച്ച് അമ്മയും കുഞ്ഞുമടക്കമുള്ള 3 പേർക്ക് പരിക്ക്

ഷാർജയിലെ അൽ നഹ്ദയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് 28 വയസ്സുകാരിയായ യുവതിക്കും ഇവരുടെ 3 വയസ്സുള്ള മകനും പരുക്കേറ്റു. ഇവർ പാകിസ്ഥാൻ പൗരരാണ്. വിവരം അറിഞ്ഞെത്തിയ ഷാർജ പോലീസിന്റെ ട്രാഫിക് പെട്രോളിംഗാണ് ഇവരെ ആംബുലൻസിൽ ഹോസ്പിറ്റലിലെത്തിച്ചത്.

അതേ സമയംഅൽ താവൂമിൽ 23 കാരിയായ അറബ് യുവതിക്ക്  അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചും ഗുരുതരമായ പരിക്ക് സംഭവിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിനായി റോഡ് മുറിച്ചു കടക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഷാർജ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

error: Content is protected !!