അബൂദാബി ഇന്ത്യ കേരളം ദുബായ് ഷാർജ

അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ വിലക്ക് ; യു എ ഇ യിൽ നിന്നുള്ള ചാർട്ടേർഡ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പറന്നില്ല ; പ്രതിഷേധം കനക്കുന്നു

യു.എ.ഇ. വിമാനങ്ങൾക്ക് അപ്രതീക്ഷിതമായി ഏർപ്പെടുത്തിയ വിലക്ക് തിരിച്ചുവരാൻ തയ്യാറായ ആയിരക്കണക്കിന് പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. വിമാനങ്ങൾക്ക് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചത് സംബന്ധിച്ച് ഇവിടത്തെ നയതന്ത്ര കാര്യാലയങ്ങൾക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് എംബസി വൃത്തങ്ങൾ പറയുന്നു. ഇതുസംബന്ധിച്ച് എന്തെങ്കിലും പ്രതികരിക്കാൻ വിമാനക്കമ്പനികളും തയ്യാറായിട്ടില്ല. യു.എ.ഇ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നിഷേധിച്ചതിന് എതിരെ പ്രതിഷേധവും ഉയരുകയാണ്.
ഇന്നലെ യു എ ഇ യിൽ നിന്നുള്ള നിരവധി ഫ്ലൈറ്റുകളാണ് അവസാന നിമിഷത്തിൽ റദ്ദാക്കിയത്.അതുകൊണ്ടുതന്നെ ചാർട്ടേർഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തിയ സംഘടനകൾ മറുപടി പറയാനാവാത്ത സാഹചര്യത്തിൽ ആയിരിക്കുകയാണ്

ഒട്ടേറെ വിഷമങ്ങൾ നേരിട്ടാണ് തൊഴിൽ രഹിതരായ പലരും വിമാനത്താവളത്തിലെത്തിയത്. വിമാനം ഇല്ലെന്ന് അറിഞ്ഞതോടെ ഇവർ ദുരിതത്തിലായി. വിമാനം പുറപ്പെടുന്നതിന് നാലും അഞ്ചും മണിക്കൂർ മുമ്പേ തന്നെ മിക്കവരും വിമാനത്താവളത്തിൽ എത്തിയിരുന്നു.ചിലർ പഴയ സ്ഥലത്തേക്ക് തന്നെ മടങ്ങി.

 

error: Content is protected !!