ആരോഗ്യം കേരളം

ദുബായിൽ മിനി ബസ്സപകടത്തിൽ മരിച്ച എബി ഏബ്രഹാമിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

മൂന്നാഴ്ച്ച മുൻപ് വാഹനാപകടത്തിൽ മരിച്ച ഹരിപ്പാട് കരുവാറ്റ പീസ് വില്ലയിൽ എബി ഏബ്രഹാമിന്റെ(26) മൃതദേഹം ഇന്നു നാട്ടിലെത്തും. സംസ്കാരം നാളെ നടക്കും. മൃതദേഹം തിരിച്ചറിയാത്ത അവസ്‌ഥയിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു. കെെയ്യിൽ ഇട്ടിരുന്ന മോതിരമായിരുന്നു എബിയുടെ മൃതദേഹമായിരുന്നു എന്നുളളതിൻെറ തെളിവ്. എബി അണിഞ്ഞിരുന്ന മാലയും മോതിരവും കണ്ട് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞെങ്കിലും പിന്നീടുള്ള നിയമപരമായ സങ്കീർണതകൾ ഒഴിവാക്കാൻ ഡിഎൻഎ പരിശോധന തന്നെ വേണമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.

ദുബായിലെ ഒരു കമ്പനിയിലെ അക്കൗണ്ടൻ്റായിരുന്നു എബി എബ്രഹാം, ഷാർജയിലെ അൽ നഹ്ദയിലൊയിരുന്നു താമസം. എന്നും ജോലിക്ക് പോയിരുന്നത് സ്വകാര്യ വാഹനത്തിലായിരുന്നു. ആക്സിഡൻറ് നടക്കുന്ന ദിവസം 12 പേരായിരുന്നു ആ വാനിലുണ്ടായിരുന്നത്. രണ്ട് പേർ മരണപ്പെട്ടു, മറ്റുളളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണപ്പെട്ട മറ്റൊരാൾ മംഗലാപുരം സ്വദേശിയായ ഒരു സ്ത്രീയായിരുന്നു. എബി എബ്രഹാമിൻെറ മൃതദേഹം പളളി വികാരിമാരുടെ സാന്നിദ്ധ്യത്തിൽ പ്രാർത്ഥനക്ക് ശേഷം നാട്ടിലേക്ക് അയച്ചുവെന്ന് സാമൂഹ്യപ്രവർത്തകൻ അഷറഫ് താമരശ്ശേരി അറിയിച്ചു.

error: Content is protected !!