അബൂദാബി ഇന്ത്യ കേരളം ദുബായ്

സ്വര്‍ണക്കടത്ത് കേസ് ; കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍.

കേരളത്തിലേക്ക് സ്വര്‍ണക്കടത്ത്: സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജിലല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍.

കേരളത്തിലേക്ക് സ്വര്‍ണം അയച്ചത് ഡിപ്ലോമാറ്റിക് ബാഗേജില്‍ അല്ലെന്ന് യു.എ.ഇയുടെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ യു.എ.ഇക്ക് അതൃപ്തിയുണ്ട്.

കോണ്‍സുലേറ്റിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്ന നടപടിയായതിനാല്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണം എന്നാണ് യു.എ.ഇയുടെ നിലപാട്.

യു.എ.ഇ. ഭരണ സംവിധാനം ഔദ്യോഗികമായി അയച്ച കാര്‍ഗോ അല്ലാത്തതിനാല്‍ അതിനു ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി ഇല്ല എന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ സാംഗത്യമില്ലെന്നാണ് യു.എ.ഇ. കരുതുന്നത്.

യു.എ.ഇയുടെ സര്‍ക്കാര്‍ സംവിധാനം ഇടപെട്ട് അയച്ചതല്ല. ദുബായില്‍നിന്ന് ആര്‍ക്ക് വേണമെങ്കിലും കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണം അയക്കാം. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി വന്ന കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതിലെ അതൃപ്തി യു.എ.ഇ. ഇന്ത്യയെ അറിയിച്ചതായാണ് സൂചന.

error: Content is protected !!