ദുബായ്

ബസിൽ ഗാർബേജ് ട്രക്ക് ഇടിച്ച് ദുബായിൽ രണ്ട് മരണം ; അഞ്ചു പേർക്ക് പരുക്കേറ്റു

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗാർബേജ് ട്രക്ക് ബസിലിടിച്ചായിരുന്നു അപകടം. മരിച്ച രണ്ടു പേരും ഏഷ്യൻ പൗരന്മാരാണ് ഖിസൈസ് ഏരിയയിൽ ഇന്നലെ പുലർച്ചെ 4.30നായിരുന്നു സംഭവം.അഞ്ചു പേർക്ക് പരുക്കേറ്റു.

ടയർ പഞ്ചറായതിനെ തുടർന്ന് റോഡിന്റെ മധ്യ ഭാഗത്ത് നിർത്തിയിട്ടിരുന്ന സ്റ്റേഷനറി ബസിൽ ഗാർബേജ് ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ട്രക്കിലുണ്ടായിരുന്നവരാണ് മരിച്ചവർ. ബസിലുണ്ടായിരുന്ന അഞ്ചു പേർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

error: Content is protected !!