അബൂദാബി ആരോഗ്യം

#BREAKINGNEWS യുഎഇയിൽ ഇന്ന് 993 പേർക്ക് രോഗമുക്തി / 532 പുതിയ കോവിഡ് കേസുകൾ / 2 മരണങ്ങൾ #JULY 7th

ഇന്ന് യുഎഇയിൽ 532 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

2 മരണം കൂടി ഇന്ന്  റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 532 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 52,600 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 993 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 41,714 ആയി.

ഇന്ന് സ്ഥിരീകരിച്ച 2  മരണം ഉൾപ്പെടെ കോവിഡ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 326 പേർ മരണപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇ പൗരന്മാർക്കും താമസക്കാർക്കുമിടയിൽ 44,000 ലധികം അധിക കോവിഡ് പരിശോധനകൾ നടത്തിയ ശേഷമാണ് ഇന്നത്തെ പുതിയ കേസുകൾ കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു

 

 

error: Content is protected !!