അബൂദാബി ആരോഗ്യം

#BREAKINGNEWS യുഎഇയിൽ ഇന്ന് 568 പേർക്ക് രോഗമുക്തി / 445 പുതിയ കോവിഡ് കേസുകൾ / ഒരു മരണം #JULY 8th

ഇന്ന് യുഎഇയിൽ 445 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു മരണം കൂടി ഇന്ന്  റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 445 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 53,045 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 528 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 42,282ആയി.

ഇന്ന് സ്ഥിരീകരിച്ച ഒരു മരണം ഉൾപ്പെടെ കോവിഡ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 327 പേർ മരണപ്പെട്ടിട്ടുണ്ട്.

error: Content is protected !!