ഇന്ത്യ ദുബായ്

കോൺസുലേറ്റുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് ; യുഎഇ അന്വേഷണം പ്രഖ്യാപിച്ചു

കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ യു.എ.ഇ എംബസി അന്വേഷണം പ്രഖ്യാപിച്ചു. സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിച്ചതായി എംബസി പ്രസ്താവനയില്‍ അറിയിച്ചു.

‘ഏറെ ഗുരുതരമായ കുറ്റകൃത്യമാണു നടന്നിട്ടുള്ളത്. കുറ്റകൃത്യത്തിന്റെ വേരറിയാന്‍ ഇന്ത്യന്‍ അന്വേഷണവുമായി സഹകരിക്കും.’

കോണ്‍സുലേറ്റിലെ ആര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും നയതന്ത്ര ചാനലിനെ കുറിച്ച് അറിയുന്ന ഒരാള്‍ അത് ദുരുപയോഗം ചെയ്തെന്നാണ് മനസിലാക്കുന്നതെന്നും നേരത്തെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന പറഞ്ഞിരുന്നു.

അതേ സമയം മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പ്രോജക്ടിന്റെ മാർക്കറ്റിങ്ങിനായി കരാർ നിയമനമാണ് വിവാദ വനിതയ്ക്ക് ലഭിച്ചത്. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല. കേന്ദ്ര ഏജൻസികളാണ് അന്വേഷണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഐടി സെക്രട്ടറി എം.ശിവശങ്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

error: Content is protected !!