അന്തർദേശീയം അബൂദാബി ആരോഗ്യം ഇന്ത്യ ദുബായ് യാത്ര

യുഎഇയിലേക്കുള്ള യാത്രക്കാരുടെ കോവിഡ് ടെസ്റ്റുകൾക്കായി പ്യുവർ ഹെൽത്ത് ഓൺലൈൻ രജിസ്റ്റർ സംവിധാനം ആരംഭിച്ചു

യുഎഇയിലേക്ക് യാത്ര ചെയ്യാനായി അവരവരുടെ രാജ്യങ്ങളിൽ നിന്ന് കോവിഡ് ടെസ്റ്റ് നടത്തുന്നതിനായുള്ള യു എ ഇ അംഗീകൃത പ്യുവർ ഹെൽത്തിന്റെ ഓൺലൈൻ രജിസ്റ്റർ സംവിധാനം ആരംഭിച്ചു.screening.purehealth.ae

ഓരോ രാജ്യത്തും ഉള്ള അംഗീകൃത ലാബുകളുടെ പട്ടിക പ്യുവർ ഹെൽത്ത് നൽകിയിട്ടുള്ള വെബ് പോർട്ടൽ വഴി സേവനം ഇനി എളുപ്പത്തിൽ ബുക്ക് ചെയ്യാൻ കഴിയും. ഇത്തരം ലാബുകളിൽ പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് റിസൾട്ടുമായി യു എ ഇ യിലേക്ക് വിമാനം കയറാവുന്നതാണ്.

കോവിഡ് പാൻഡെമിക്കെതിരായ രാജ്യവ്യാപക പോരാട്ടത്തിൽ ജിസിസിയിലെ ഏറ്റവും വലിയ ലബോറട്ടറി ഓപ്പറേറ്ററും യുഎഇ അധികൃതരുടെ പ്രധാന പങ്കാളിയുമാണ് പ്യുവർ ഹെൽത്ത്. ലബോറട്ടറി സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനും പണമടയ്ക്കുന്നതിനും പ്യുവർ ഹെൽത്ത് ഓൺലൈൻ പോർട്ടൽ ഉപയോഗിക്കണം. ഇതിലൂടെ അംഗീകൃത ലാബിൽ നിന്ന് യാത്രക്കാർ പരിശോധന നടത്തിയ വിവരം യുഎഇ സർക്കാരിന് ലഭിക്കും. യാത്രക്കാർ‌ പ്യുവർ ഹെൽത്തിന്റെ കോവിഡ് ടെസ്റ്റ്  സർ‌ട്ടിഫിക്കറ്റ് യാത്ര പുറപ്പെടുമ്പോൾ കയ്യിൽ കരുതേണ്ടതുണ്ട്. ഈ സർ‌ട്ടിഫിക്കറ്റുകൾ മാത്രമാണ് എയർലൈനുകൾ സ്വീകരിക്കുകയുള്ളൂ. മറ്റുള്ള ലാബുകളിൽ നിന്നുള്ള കോവിഡ് ടെസ്റ്റ് റിസൾട്ട് സ്വീകരിക്കില്ല

error: Content is protected !!