അന്തർദേശീയം അബൂദാബി ടെക്നോളജി

അസ്ഥിരമായ കാലാവസ്ഥ ; യുഎഇയുടെ ചൊവ്വാദൗത്യം ”ഹോപ്പ് പ്രോബ് ” വിക്ഷേപണം വെള്ളിയാഴ്ചത്തേക്ക് മാറ്റി

NEW UPDATE : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ചു ; 2020 ജൂലൈ 17 ന് രാത്രി 12:43 ന് (യുഎഇ സമയം )

യുഎഇയുടെ ഹോപ് മാർസ് മിഷൻ അന്വേഷണ വിക്ഷേപണം മാറ്റിവച്ചതായി ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അധികൃതർ അറിയിച്ചു.

വിക്ഷേപണം ജൂലൈ 15 ന് പുലർച്ചെ 00:51:27 ന് (യുഎഇ സമയം) നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്

യുഎഇ ബഹിരാകാശ ഏജൻസിയും മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രവും മിത്സുബിഷി ഹെവി ഇൻഡസ്ട്രീസുമായി സഹകരിച്ച് നടത്തുന്ന എമിറേറ്റ്സ് മാർസ് മിഷന്റെ ഹോപ്പ് പ്രോബ് വിക്ഷേപണത്തിന് കാലതാമസം നേരിടുന്നതായി യു എ ഇ ഗവണ്മെന്റ് ട്വീറ്റ് ചെയ്തു.

ജപ്പാനിലെ താനെഗാഷിമ ദ്വീപിന്റെ വിക്ഷേപണ സൈറ്റിലെ മോശം കാലാവസ്ഥയെത്തുടർന്നാണ് വിക്ഷേപണ സമയം മാറ്റി വെക്കുന്നതായുള്ള അറിയിപ്പ് വന്നിരിക്കുന്നത്

error: Content is protected !!