അന്തർദേശീയം അബൂദാബി ടെക്നോളജി ദുബായ്

യുഎഇയുടെ ചൊവ്വയിലേക്കുള്ള ” ഹോപ്പ് മിഷൻ ” രാജ്യത്തിന് നിർണ്ണായകം ; ഷെയ്ഖ് മുഹമ്മദ്

യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണം രാജ്യത്തിന് നിർണായക നിമിഷമാകുമെന്ന് യു.എ.ഇ. വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ചൊവ്വയിലെ അന്തരീക്ഷപഠനം നടത്തി അവിടെ സയൻസ് സിറ്റി സ്ഥാപിക്കുകയെന്ന ദൗത്യമാണ് യു.എ.ഇ. മുന്നോട്ടുവെക്കുന്നത്. ജുലായ് 15-ന്‌ തുടങ്ങുന്ന ദൗത്യത്തിന്റെ അന്തിമ തയ്യാറെടുപ്പുകൾ വിലയിരുത്തി. സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ 50 വർഷത്തെ വളർച്ചയുടെ പ്രതിഫലനം കൂടിയാണിത്. ഓരോ യു.എ.ഇ. പൗരനും ഇതൊരു അഭിമാനനിമിഷമായിരിക്കും. മനുഷ്യരാശിയുടെ മികച്ച ഭാവിക്കായി രാജ്യങ്ങളുമായുള്ള സഹകരണം തുടരുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. എമിറേറ്റ്‌സ് മാർസ് മിഷൻ (ഇ.എം.എം.) സംഘത്തെയും ശൈഖ് മുഹമ്മദ് സന്ദർശിച്ചു. ദുബായ് കിരീടാവകാശിയും മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്റർ പ്രസിഡന്റുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തെ അനുഗമിച്ചു.

ദൗത്യത്തിന് ഇനി അവശേഷിക്കുന്നത് വെറും രണ്ടാഴ്ച മാത്രമാണ്.
ഹോപ്പ് പ്രോബ് (അറബിയിൽ അൽ അമൽ) എന്ന് പേരിട്ടിരിക്കുന്ന ആളില്ലാ ബഹിരാകാശ പേടകം ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിലെ വിക്ഷേപണത്തറയിൽനിന്നാണ് കുതിച്ചുയരുക. ചൊവ്വയിലേക്കുള്ള ആദ്യ അറബ് ബഹിരാകാശ ദൗത്യമാണിത്. ചൊവ്വാപേടകം ഏപ്രിലിൽതന്നെ ജപ്പാനിൽ എത്തിച്ചു. കോവിഡ് വ്യാപനത്തെത്തുടർന്ന് യാത്രാനിയന്ത്രണങ്ങൾ ഉള്ളതുകൊണ്ടാണ് നേരത്തേ എത്തിച്ചത്. കഴിഞ്ഞവർഷം യു.എ.ഇ. ബഹിരാകാശത്തിലേക്ക് തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികനെ അയച്ചിരുന്നു.

Image

error: Content is protected !!