ഷാർജ

ആശുപത്രിയിൽ എത്തുന്നതിന് ഒരു മിനിട്ട് മുൻപ് ഈജിപ്ഷ്യൻ യുവതിക്ക് കാറിൽ സുഖപ്രസവം

ഷാർജയിൽ താമസിക്കുന്ന ഈജിപ്ഷ്യൻ ദമ്പതികൾക്ക് ഇക്കഴിഞ്ഞ ദിവസം മറക്കാൻ പറ്റാത്ത ജീവിതാനുഭവം നൽകിയിരിക്കുകയാണ്. ഷാർജയിലെ ഫ്ലാറ്റിൽ നിന്ന് രാവിലെ 10 മണിയോട് കൂടി അൽ സഹ്‌റ ഹോസ്പിറ്റലിലേക്ക്‌ പോകുകയായിരുന്ന ഗർഭിണിയായ യുവതി ഹോസ്പിറ്റലിലെത്തുന്നതിന് ഒരു മിനിട്ട് മുൻപ് കാറിൽ പ്രസവിക്കുകയായിരുന്നു.
രാവിലെ 4 മണിക്ക് തന്നെ പ്രസവവേദന തുടങ്ങിയെങ്കിലും ഈ വനിത ഭർത്താവിനോട് പറഞ്ഞത് 10 മണിക്കാണ്, തുടർന്ന് ഭർത്താവ് തന്നെ ഡ്രൈവ് ചെയ്ത് പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. എന്നിരുന്നാലും 2.6 കിലോഗ്രാം തൂക്കമുള്ള മകളെ ഒരു കുഴപ്പവും കൂടാതെ കിട്ടിയതിൽ ദമ്പതികൾ സന്തോഷവാന്മാരാണ്

error: Content is protected !!