ഇന്ത്യ ദുബായ്

ഇന്ത്യക്കാരനും സുഹൃത്തുക്കളും ചേർന്നെടുത്ത ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിന് ഒരു മില്യൺ ഡോളർ സമ്മാനം

ഇന്ത്യക്കാരനും സുഹൃത്തുക്കൾക്കും ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയർ നറുക്കെടുപ്പിൽ ടിക്കറ്റ് നമ്പർ–0226സി ന് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ) സമ്മാനം. ദുബായിൽ താമസിക്കുന്ന നാഗ്പൂർ സ്വദേശി രാഹുൽ സങ്കോല(41)യ്ക്കും 9 ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഉൾപ്പെടെ 10 സുഹൃത്തുക്കൾക്കുമാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി ഇവർ നറുക്കെടുപ്പുകളിൽ പങ്കെടുക്കുന്നു. അഞ്ച് വർഷമായി ദുബായിലുള്ള രാഹുൽ ജബൽ അലി ഫ്രീസോണിലാണ് ജോലി ചെയ്യുന്നത്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന 166–ാമത്തെ ഇന്ത്യക്കാരനാണ് രാഹുൽ.

error: Content is protected !!