അബൂദാബി ആരോഗ്യം

യുഎഇ പൗരന്മാർക്കിടയിൽ കോവിഡ് കേസുകളിൽ 30% വർദ്ധനവ് ; ആരോഗ്യമന്ത്രി

കോവിഡ് മുൻകരുതൽ നടപടികളിൽ അലംഭാവം ഉണ്ടായതിനാൽ യുഎഇ പൗരന്മാർക്കിടയിൽ കോവിഡ് -19 കേസുകളിൽ 30 ശതമാനം വർദ്ധനയുണ്ടായി.

കുടുംബ സന്ദർശനങ്ങളും സാമൂഹിക സമ്മേളനങ്ങളും ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഈ അടുത്ത ദിവസങ്ങളിൽ 30 ശതമാനം വർധനയുണ്ടായതായി ആരോഗ്യ, പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് പറഞ്ഞു. ഇന്ന് വ്യാഴാഴ്ച വൈകുന്നേരം പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾ കാണിക്കണം. ഇതുപോലുള്ള സന്ദർശനങ്ങൾ പ്രത്യേകിച്ച് പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും വലിയ അപകടമുണ്ടാക്കുമെന്ന് മനസിലാക്കണം. എല്ലാവരോടും സഹകരിക്കണമെന്നും മുൻകരുതൽ നടപടികൾ തുടർന്നും നടപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. എല്ലാവർക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ വേണ്ടി ഞങ്ങൾ എല്ലാവരും പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

error: Content is protected !!