അന്തർദേശീയം അബൂദാബി ആരോഗ്യം ഷാർജ

യുഎഇയിൽ കോവിഡ് 19 ഇനാക്ടിവേറ്റഡ് വാക്‌സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം ; 5,000 സന്നദ്ധപ്രവർത്തകർക്ക് വാക്സിനേഷൻ ലഭിച്ചു.

യുഎഇയിൽ കോവിഡ് 19 ഇനാക്ടിവേറ്റഡ് വാക്‌സിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഇന്ന് 5,000-ാമത്തെ സന്നദ്ധപ്രവർത്തകന് വാക്സിനേഷൻ ലഭിച്ചു. ജൂലൈ 16 നാണ് അബുദാബിയിൽ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചത്.

രാജ്യത്തിന്റെ വൈവിധ്യവും പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നതിനായി 80 ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നത്. ഇപ്പോൾ നടക്കുന്ന ട്രയലിൽ യുഎഇയിലുടനീളമുള്ള നല്ല ശാരീരിക ആരോഗ്യമുള്ള എല്ലാ താമസക്കാർക്കും പങ്കെടുക്കാം.

ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സിനോഫാമും അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പനിയായ ഗ്രൂപ്പ് 42ഉം സഹകരിച്ചാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്‍പ്പെട്ട വാക്സിന്‍ പരീക്ഷണം നടത്തുന്നത്. അബുദാബി ആരോഗ്യ വകുപ്പ് ചെയര്‍മാന്‍ ശൈഖ് അബ്‍ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദാണ് സ്വയം സന്നദ്ധനായി മുന്നോട്ടുവന്ന് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്.പരീക്ഷണത്തിനായി വാക്സിന്‍ സ്വീകരിക്കുന്നവര്‍ 42 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാകുന്നത് വരെ യു എ ഇ വിടാന്‍ പാടില്ല. ഇതിന് ശേഷവും ആറ് മാസത്തേക്ക് ടെലി കണ്‍സള്‍ട്ടേഷന്‍ വഴി ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിരുന്നു.

error: Content is protected !!