അബൂദാബി

ടാങ്കർ ട്രക്കിൽ കടത്താൻ ശ്രമിച്ച 750 കിലോഗ്രാം പുകയിലയുൽപ്പന്നം പിടിച്ചെടുത്ത് അബുദാബി പോലീസ്

ടാങ്കർ ട്രക്കിൽ കടത്താൻ ശ്രമിച്ച 750 കിലോഗ്രാം പുകയിലയുത്പന്നം അബുദാബി പോലീസ് പിടിച്ചെടുത്തു.ഏഷ്യൻ വംശജനായ ഡ്രൈവറുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ഡീസൽ കൊണ്ടുപോകുന്നതിന് വേണ്ടിയുപയോഗിക്കുന്നതാണിത്. ഇതിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് നിരോധിത പുകയിലയുത്പന്നമായ ‘അൽ നിസ്വാർ’ സൂക്ഷിച്ചിരുന്നത്.
അബുദാബി മുനിസിപ്പാലിറ്റി, സാമ്പത്തിക വികസനവകുപ്പ്, സമഗ്ര ഗതാഗതകേന്ദ്രം മുസഫ പോലീസ് സെന്റർ, അബുദാബി പോലീസ് ക്രൈം വിഭാഗം എന്നിവയുടെ സംയുക്ത ശ്രമത്തിലൂടെയാണ് പ്രതിയെ പിടികൂടാനായതെന്ന് പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.
ഇതേക്കുറിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് മുഴുവൻ നിരത്തുകളിലും പരിശോധന ഊർജിതമാക്കുകയും പ്രതിയെ തൊണ്ടിസഹിതം പിടികൂടുകയുമായിരുന്നു. തുടർനടപടികൾക്കായി പ്രതിയെയും തൊണ്ടിമുതലും കോടതിക്ക് കൈമാറി.

error: Content is protected !!