അജ്‌മാൻ

അജ്മാനിൽ കർശന മുൻകരുതലുകളോടെ ശീഷ കഫേകൾ ഓഗസ്റ്റ് 9 മുതൽ വീണ്ടും തുറക്കുന്നു.

കർശനമായ മുൻകരുതൽ നടപടികളോടെ അജ്‌മാൻ എമിറേറ്റിലെ ശീഷ കഫേകൾ ഓഗസ്റ്റ് 9 മുതൽ വീണ്ടും തുറക്കുമെന്ന് അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു.

എല്ലാ സ്റ്റാഫുകളും കഫേകളിൽ ആയിരിക്കുമ്പോൾ മാസ്ക് ധരിക്കേണ്ടതും ഓരോ ഉപഭോക്താവിനും സേവനം നൽകിയ ശേഷം കർശനമായി കൈകഴുകുന്ന പതിവ് പാലിക്കുകയും വേണം. ടേബിളുകൾക്കിടയിൽ രണ്ട് മീറ്ററിന്റെ സാമൂഹിക അകലം പാലിക്കണം, ഓരോ ടേബിളിലും നാല് പേരെ മാത്രമേ അനുവദിക്കൂ. ഒത്തുചേരലുകളോ പാർട്ടികളോ അനുവദിക്കില്ല. എല്ലാ സന്ദർശകർക്കും താപനില പരിശോധന നിർബന്ധമാണെന്നും 37.5 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയുള്ളവരെ പരിസരത്ത് പ്രവേശിക്കാൻ അനുവദിക്കരുതെന്നും സർക്കുലർ അറിയിച്ചു.

error: Content is protected !!