അബൂദാബി ഇന്ത്യ കേരളം

വിസയുള്ള ആർക്കും നാട്ടിൽ നിന്നും ഇനി യു എ ഇയിലേക്ക് പറക്കാം

നിങ്ങളുടെ വിസ വാലിഡാണോ, വിസിറ്റ് വിസയാണോ, എംപ്ലോയ്‌മെന്റ് വിസയാണോ, റസിഡന്റ് വിസയാണോ എന്നൊന്നും നോക്കാതെ ഇനി മുതൽ യു എ ഇയിലേക്ക് ‌പറക്കാൻ അനുവാദമായി. മിനിസ്ട്രി ഓഫ് സിവിൽ ഏവിയേഷൻ ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതായി യു എ ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ ട്വിറ്റെർ മെസ്സേജിൽ അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും ആഹ്‌ളാദം പകരുന്ന തീരുമാനമാണ് സിവിൽ ഏവിയേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് യു എ ഇയുടെ ഒരു വാലിഡ്‌ വിസ വേണമെന്ന് മാത്രം. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്കും ടൂറിസ്റ്റുകൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമെല്ലാം ഏതു വിസയാണെന്നത് വിഷയമാകാതെ വാലിഡിറ്റി ഉണ്ടെങ്കിൽ നാളെമുതൽ യു എ ഇയിലേക്ക് കടന്നു വരാം. എന്നാൽ വിസ എക്സ്പയറി ആയിപോയിരിക്കുന്ന ആളുകളുടെ കാര്യത്തിൽ കൃത്യമായ തീരുമാനം എല്ലാവരും പ്രതീക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യയും യു എ ഇയും തമ്മിൽ വിമാനസർവീസുകൾ പുനരാരംഭിക്കുന്ന ഘട്ടം മുതലുള്ള ഒരു സമയപരിധി ഇങ്ങനെയുള്ള വിസ എക്സ്പയറി ആയ ആളുകൾക്ക് നൽകാനാണ് തീരുമാനമെന്ന് നേരത്തെ പറഞ്ഞിരുന്നു. ആ തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും കരുതുകയാണ്.

error: Content is protected !!