അന്തർദേശീയം ആരോഗ്യം

ബിസിജി വാക്സിൻ കൊണ്ട് കോവിഡിന്റെ തീവ്രത കുറക്കാമെന്ന് ഗവേഷകർ

ബിസിജി വാക്സിൻ (Bacillus Calmette-Guerin) ഉപയോഗിച്ച് കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറക്കാനാകുമെന്ന് ഗവേഷകർ. അതേസമയം ഇതിനെ കോവിഡിനെതിരായ പ്രതിരോധനത്തിനുള്ള മാജിക് ബുള്ളറ്റ് ആയി കാണരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കൊറോണ വൈറസ് ഇൻഫെക്ഷനും മരണനിരക്കും കുറക്കാൻ ബിസിജി വാക്സിൻ സഹായകമായേക്കും. വാക്സിനേഷൻ നൽകിയ ശേഷമുള്ള ആദ്യ 30 ദിവസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അമേരിക്കൻ അസോസിയേഷൻ ഫോർ ദ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പതിറ്റാണ്ടുകൾക്ക് നിർബന്ധിതമായി ബിസിജി വാക്സിനേഷൻ യുഎസ് നടപ്പാക്കിയിരുന്നില്ലെങ്കിൽ ഇത്രയധികം പേർക്ക് കൊറോണ ബാധിക്കുകയും ഇത്രയധികം മരണമുണ്ടാവുകയും ചെയ്യുന്ന നില അവിടെ ഉണ്ടാകുമായിരുന്നില്ല എന്ന് റിപ്പോർട്ട് അഭിപ്രായപ്പെട്ടു.

error: Content is protected !!