അന്തർദേശീയം ദുബായ്

ബെയ്‌റൂട്ട് സ്ഫോടനം: ആക്രമണമെന്ന് ഡോണൾഡ് ട്രംപ്

ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ സ്ഫോടനമല്ല ആക്രമണ് നടന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കെമിക്കൽ നിർമാണത്തിലെ പിഴവ് മൂലമുണ്ടാകുന്ന സ്‌ഫോടനമായി കണക്കാക്കാൻ പറ്റില്ലെന്നും ബോംബാക്രമണം ആവാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസിലെ മാധ്യമങ്ങളോട് ട്രംപ്. അതെ സമയം ലെബനൻ പ്രധാനമന്ത്രി ഹസൻ ദിയാബ് വ്യക്തമാക്കിയത് കാർഷികാവശ്യത്തിനുള്ള അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണെന്നാണ്.

ഇന്നലെ വൈകീട്ട് ലെബനൻ പ്രാദേശിക സമയം ആറ് മണിക്കാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ 78 ഓളം പേർ കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ അയ്യായിരത്തോളം പേർക്ക് പരുക്കേറ്റു. അടുത്തുള്ള ലെബനൻ ഇന്ത്യൻ എംബസിക്കും കേടുപാടുകൾ ഉണ്ടായി.

error: Content is protected !!