കേരളം ദുബായ്

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം

നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് നാണയം വിഴുങ്ങിയതിനെത്തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലുവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ കയറിയിറങ്ങിയെങ്കിലും ചികിത്സ നിഷേധിച്ചു മടക്കി അയക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. ഇന്നലെ രാവിലെ പത്തുമണി സമയത്താണ് കുട്ടി നാണയം വിഴുങ്ങിയതിനെത്തുടർന്ന് കുട്ടിയുമായി ആലുവ സർക്കാർ ആശുപത്രിയിൽ എത്തി. ഡോക്ടർ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടർ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി. ശേഷമാണ് ആലുവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. അവിടെ നിന്നും ചികിത്സ കിട്ടാതെ വീട്ടിലേക്ക് മടങ്ങി, രാത്രിയായപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

error: Content is protected !!