ആരോഗ്യം കേരളം ദുബായ്

പോലീസ് രണ്ടാഴ്ചക്കകം കോവിഡ് വ്യാപനം തടയണമെന്ന് മുഖ്യമന്ത്രി

പോലീസ് രണ്ടാഴ്ചക്കകം കോവിഡ് വ്യാപനം തടയണമെന്ന് മുഖ്യമന്ത്രി. ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറി ഡിജിപി എന്നിവർക്ക് മുഖ്യമന്ത്രി നല്‍കിയ കത്തിലാണ് സമയക്രമത്തെക്കുറിച്ച് പറഞ്ഞത്. ജില്ലാ പൊലീസ് മേധാവിമാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍
നൽകിയതിൽ പ്രതിഷേധവുമായി ആരോഗ്യമേഖലയിലെ സംഘടനകള്‍ രംഗത്.

കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യുക, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക തുടങ്ങിയവക്കുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. ഐ.എം.എ, കെ.ജി.എം.ഒ.എ, കേരളാ ഹെല്‍ത്ത് ഇന്‍സ്പെട്ക്ടേഴ്സ് യൂണിയന്‍ തുടങ്ങിയ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി വന്നിട്ടുള്ളത്. ഈ തീരുമാനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ കരണംകുമെന്ന് കെ.ജി.എം.ഒ പറഞ്ഞു.

error: Content is protected !!