അന്തർദേശീയം ദുബായ്

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വെടിവെയ്പ്: അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തി

ട്രംപിന്‍റെ വാര്‍ത്താ സമ്മേളനത്തിനിടെ വെടിവെയ്പ്: അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തി. അമേരിക്കയില്‍ വൈറ്റ് ഹൌസിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പത്രസമ്മേളനം നടതുമ്പോഴാണ് പുറത്ത് വെടിവെപ്പ്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുവീഴ്ത്തി. വൈറ്റ് ഹൗസിന് പുറത്ത് അക്രമി മറ്റൊരാളെ വെടിവെയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ ഇയാളെ സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു, ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. വെടിവെപ്പിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വാര്‍ത്താസമ്മേളനം നടത്തുകയായിരുന്ന ട്രംപിനെ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് ഉടന്‍ മാറ്റി. തുടര്‍ന്ന് അക്രമിയെ കസ്റ്റഡിയില്‍ എടുത്തശേഷം വാര്‍ത്താസമ്മേളനം തുടർന്നു.

 

error: Content is protected !!