ആരോഗ്യം ദുബായ് യാത്ര

𝗜𝗡𝗙𝗢𝗥𝗠𝗔𝗧𝗜𝗢𝗡 ഓഗസ്റ്റ് 16 മുതൽ യാത്രക്ക് മുമ്പുള്ള സൗജന്യ കോവിഡ് ടെസ്റ്റുകൾക്കായുള്ള ദുബായ് വിമാനത്താവളത്തിലെ സെന്ററുകൾ മാറ്റിസ്ഥാപിക്കുന്നു

ദ്രുത കോവിഡ് ടെസ്റ്റ് സ്റ്റേഷനുകൾ ഇനി ദുബായ് എയർപോർട്ട് പുറപ്പെടൽ ടെർമിനലുകളിൽ ലഭ്യമാകില്ലെന്ന് ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 16 മുതൽ സ്റ്റേഷനുകൾ എയർപോർട്ടിന് പുറത്തുള്ള സൈറ്റിലേക്ക് അൽ മുല്ല പ്ലാസയ്ക്കടുത്തുള്ള അൽ നഹ്ദ സ്ട്രീറ്റിലെ ഷബാബ് അൽ അഹ്ലി ഫുട്ബോൾ ക്ലബ്ബിലേക്ക് മാറ്റും.

96 മണിക്കൂർ വരെ വാലിഡിറ്റി ഉള്ള ഈ പരിശോധന വെള്ളിയാഴ്ചയും ശനിയാഴ്ചയുമടക്കം എല്ലാ ദിവസവും രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ യാത്രക്കാർക്കായി ഇവിടെ സേവനം ലഭിക്കും. ഇവിടെ റിസേർവ് ചെയ്തിരിക്കുന്ന ടിക്കറ്റിന്റെ തെളിവ് ഹാജരാക്കേണ്ടതുണ്ട്. ടെസ്റ്റിൽ നെഗറ്റീവ് ആകുന്ന യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ ‘ഫിറ്റ് ടു ട്രാവൽ’ സ്റ്റിക്കർ പതിക്കും. എത്തിച്ചേരേണ്ട രാജ്യത്ത് എത്തുന്നത് വരെ ഈ സ്റ്റിക്കർ നീക്കം ചെയ്യാൻ പാടില്ല.

 

error: Content is protected !!