ആരോഗ്യം കേരളം ഷാർജ

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവരിൽ ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും

കേരളത്തിലെ കരിപ്പൂരിൽ ഉണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ മൂന്ന് ഷാർജ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

മൂന്ന് വിദ്യാർത്ഥികളും സുരക്ഷിതമായ അവസ്ഥയിലാണെന്നും കോഴിക്കോട് ആസ്റ്റർ മിംസ് – ആശുപത്രിയിൽ ചികിത്സയിലാണെന്നും ഷാർജ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ പറഞ്ഞു

ഇഷാൽ ചുളിക്കുല്ലവൻ (ഗ്രേഡ് 10 വിദ്യാർത്ഥി), ഇൻഷാ ചുളിക്കുല്ലവൻ (ഗ്രേഡ് 5 വിദ്യാർത്ഥി), മുഹമ്മദ് സിഷൻചുളിക്കുല്ലവൻ (ഗ്രേഡ് 3 വിദ്യാർത്ഥി) എന്നീ രണ്ട് സഹോദരിമാരും ഒരു സഹോദരനും ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്‌ . വിമാനത്തിൽ യാത്ര ചെയ്ത കുട്ടികളും അവരുടെ അമ്മയും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ഷാർജ ഇന്ത്യൻ സ്കൂളിലെ മുഴുവൻ സ്റ്റാഫും നന്ദി രേഖപ്പെടുത്തി

error: Content is protected !!