ദുബായ് യാത്ര

ദുബായിൽ എയർപോർട്ട് ടാക്സികളൊഴികെയുള്ള ടാക്സികളിൽ പ്ലാസ്റ്റിക് ബാരിയേഴ്സ് നീക്കം ചെയ്യാനൊരുങ്ങുന്നു

യാത്രക്കാരിൽ നിന്ന് ഡ്രൈവർമാരെ ഒറ്റപ്പെടുത്തുന്നതിനായി ദുബായ് ടാക്‌സികളിൽ സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് ബാരിയേഴ്സ് ദുബായിലെ പ്രതിസന്ധി, ദുരന്തനിവാരണത്തിനുള്ള സുപ്രീം സമിതി, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എന്നിവരുടെ ശുപാർശകളെത്തുടർന്ന് നീക്കം ചെയ്യാനൊരുങ്ങുന്നു.

എന്നാൽ എയർപോർട്ട് ടാക്സികളിൽ പ്ലാസ്റ്റിക് ബാരിയേഴ്സ് സംവിധാനം നിലനിൽക്കുമെന്ന് ആർടിഎ കൂട്ടിച്ചേർത്തു.ദുബായിലെ പ്രതിസന്ധി, ദുരന്തനിവാരണത്തിനുള്ള സുപ്രീം സമിതിയിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ അനുസരിച്ചും അന്താരാഷ്ട്ര മികച്ച രീതികൾക്കനുസരിച്ചും തീരുമാനമെടുത്തതായി ആർടിഎ അറിയിച്ചു.

പ്ലാസ്റ്റിക് ഷീറ്റ് ബാരിയേഴ്സ് നീക്കം ചെയ്യുന്നതിനായി ടാക്സി ഡ്രൈവർമാർക്ക് അവരുടെ വാഹനങ്ങൾ ഗാരേജിലേക്ക് കൊണ്ടുവരാൻ ഓപ്പറേറ്റർമാരിൽ നിന്ന് നോട്ടീസ് ലഭിക്കാനും തുടങ്ങി.

എന്നിരുന്നാലും ഫെയ്‌സ് മാസ്കുകളും കയ്യുറകളും ധരിക്കുക, വാഹനം ശുചിത്വം പാലിക്കുക, പിന്നിൽ ഇരിക്കാൻ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ, മുന്നിൽ ഒരു യാത്രക്കാരനില്ല എന്നിങ്ങനെയുള്ള കോവിഡിനെതിരായ എല്ലാ ആരോഗ്യ-സുരക്ഷാ നടപടികളും പാലിക്കും.

error: Content is protected !!