ദുബായ് യാത്ര വിനോദം

കൂടുതൽ സൗകര്യങ്ങളുമായി മൂന്ന് ദുബായ് മെട്രോ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയാകുന്നു

മൂന്ന് ദുബായ് മെട്രോ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ 40 ശതമാനം പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) മേധാവി അറിയിച്ചു.

മെട്രോയെ കൂടുതൽ ആക്സസ് ചെയ്യാനായി കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും പ്രത്യേക ആവശ്യങ്ങളോ വൈകല്യങ്ങളോ ഉള്ള ആളുകൾക്കും വേണ്ടി സുരക്ഷിതവും സുഗമവുമായ സൗകര്യങ്ങളോടെ റെഡ് ലൈനിലെ ദുബായ് ഇൻറർനെറ്റ് സിറ്റി, ഡമാക് പ്രോപ്പർട്ടീസ്, യുഎഇ എക്സ്ചേഞ്ച് എന്നീ സ്റ്റേഷനുകളിലാണ് നവീകരണം നടക്കുന്നത്.

2025 ഓടെ മൊത്തം 40ഓളം വരുന്ന മെട്രോ – മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷനുകൾ മെച്ചപ്പെടുത്താനുള്ള ആർടിഎയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ചെയർമാനുമായ മാത്തർ മുഹമ്മദ് അൽ ടയർ പറഞ്ഞു.

ആർ‌ടി‌എയുടെ 2025 മാസ്റ്റർ‌പ്ലാൻ‌ പ്രധാനമായും ലക്ഷ്യമിടുന്നത് സ്റ്റേഷനുകളും അവയുടെ ചുറ്റുമുള്ള നഗര, വിനോദസഞ്ചാര കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ്.

error: Content is protected !!