എക്സ്പോ 2020 ദുബായ്

എക്സ്പോ 2020 ദുബായ് ; പവലിയനുകൾ വർഷാവസാനത്തോടെ പൂർത്തിയാകുമെന്ന് ബിഐഇ

ദുബായ് എക്സ്പോക്കായുള്ള എല്ലാ രാജ്യ പവലിയനുകളുടെയും നിർമ്മാണം ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്നും യുഎഇ അധികൃതർ സ്വീകരിച്ച മുൻകരുതൽ നടപടികൾ പാലിച്ച് ഒരുക്കങ്ങൾ തുടരുകയാണെന്ന് വേൾഡ് എക്‌സ്‌പോസിന്റെ മേൽനോട്ടവും നിയന്ത്രണവും നൽകുന്ന ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്‌സ്‌പോസിഷൻസ് (ബിഐഇ) പറഞ്ഞു.

ബിഐഇഉം പങ്കെടുക്കുന്ന അംഗരാജ്യങ്ങളും യുഎഇ സർക്കാരും എക്സ്പോ സംഘാടകരും സംയുക്തമായി സുരക്ഷിതവും കോവിഡ് രഹിതവുമായ എക്സ്പോ സൈറ്റ് ഉറപ്പാക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളാണ് വികസിപ്പിക്കുന്നതെന്നും വ്യകതമാക്കി.

കോവിഡ് -19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനാൽ എക്സ്പോ 2020 ദുബായ് ഒരു വർഷം വൈകിയെങ്കിലും ആറുമാസം നീണ്ടുനിൽക്കുന്ന മെഗാ ഇവന്റ് ഇനി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ പ്രവർത്തിക്കും. എന്നിരുന്നാലും, “എക്സ്പോ 2020 ദുബായ്” എന്ന പേര് നിലനിർത്തുമെന്നാണ് അറിയുന്നത്.

സ്ഥിതിഗതികൾ അനുദിനം വികസിക്കുന്നതോടൊപ്പം പുതിയ സംഭവവികാസങ്ങൾക്കനുസൃതമായി സൈറ്റിന്റെ പ്രവർത്തനങ്ങളിൽ വരും മാസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

error: Content is protected !!