അന്തർദേശീയം ടെക്നോളജി ദുബായ്

ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം (The SpaceX spacecraft) വിജയകരമായി ഭൂമിയിലിറങ്ങി

ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യം (The SpaceX spacecraft) വിജയകരമായി ഭൂമിയിലിറങ്ങി

നാസയുടെ നേതൃത്ത്വത്തിലുള്ള ആദ്യ സ്വകാര്യ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തീകരിച്ചതിൽനുശേഷം സ്‌പെയ്‌സ് എക്‌സിന്റെ പേടകം സുരക്ഷിതമായി തിരിച്ചെത്തി. പാരച്ച്യൂട്ടുകളിലാണ് ഫ്‌ളോറിഡയ്ക്ക് സമീപമുള്ള കടലിലാണ് പേടകം ഇറങ്ങിയിയത്. പ്രാഥമിക വൈദ്യ പരിശോധനയ്ക്ക് ശേഷം ബഹിരാകാശ യാത്രികരായ ബോബ് ബെഹൻകെൻ, ഡഫ് ഹൂർലി എന്നിവരെ കരയ്‌ക്കെത്തിച്ചു.
SpaceX ന്റെ ആദ്യ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ബോബ് ബെഹൻകെൻ, ഡഫ് ഹൂർലിയും ഫ്‌ളോറിഡയിലെ പെൻസക്കോളയ്ക്ക് സമീപമുള്ള കടലിലാണ് ഇവരുമായുള്ള പേടകം ഭൂമിയിൽ പതിച്ചത്. 45 വർഷത്തിന് ശേഷം ആദ്യമായാണ് നാസയുടെ ഒരു പേടകം കടലിലെത്തുന്നത്. 64 ദിവസം നീണ്ടുനിന്ന ദൗത്യം പൂർത്തീകരിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാണ് സ്‌പേസ് എക്‌സ്.
സ്വകാര്യ ബഹിരാകാശ യാത്രയ്ക്കായി നാസ തെരഞ്ഞെടുത്തത് സ്‌പേസ് എക്‌സിനെയും ബോയിംഗിനെയുമാണ്. സെപ്റ്റംബറിലാണ് ഇനി നാസയുടെ അടുത്ത ബഹിരാകാശ ദൗത്യം ഉണ്ടാവുക.

error: Content is protected !!