അന്തർദേശീയം ദുബായ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലിന്റെ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ ദുബായിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു

ദുബായ് മറീനയിൽ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലാകാൻ പോകുന്ന ഹോട്ടൽ സീൽ ന്റെ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആറ് ഹോട്ടലുകളാണ് ദുബായ് എമിറേറ്റിൽ ഉള്ളത്. ദുബായിലെ 356 മീറ്റർ ഉയരമുള്ള ഗെവോറ ഹോട്ടലിനെയും മറികടന്ന് ലോകത്തിലെ ഒന്നാമതായി വരാൻ പോകുന്ന ഹോട്ടൽ സീലിന് 365 മീറ്റർ ഉയരവും 82 നിലകളുമുണ്ടായിരിക്കും. 2023 ൽ തുറക്കാനുദ്ദേശിക്കുന്ന ഹോട്ടലിന്റെ പ്രധാന കരാറുകാരനായി നിയമിച്ചിരിക്കുന്നത് ചൈന റെയിൽ‌വേ കൺ‌സ്‌ട്രക്ഷൻ കമ്പനിയെ (സി‌ആർ‌സി‌സി) ആണ്. ഫൗണ്ടേഷന്റെ അവസാന കോൺക്രീറ്റിങ് സെപ്റ്റംബർ 3 ന് നടക്കും. ദുബായിലെ ഗ്രൂപ്പിന്റെ പതിനെട്ടാമത്തെ പ്രോജക്ടാണ് സീൽ.

Ciel, world's tallest hotel to be

error: Content is protected !!