കേരളം ദുബായ്

സ്വർണ്ണക്കടത്ത്: സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ബന്ധമുണ്ടായിരുന്നതായി എൻഐഎ

സ്വർണ്ണക്കടത്തിൽ സ്വപ്‌നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ വലിയ ബന്ധമുണ്ടായിരുന്നതായി എൻഐഎ റിപ്പോർട്ടിൽ പറയുന്നു. അതുപോലെതന്നെ യുഎഇ കോൺസുലേറ്റിലും വലിയ സ്വാധീനമുണ്ട്. സ്വർണ്ണ
കടത്തിനായുള്ള ഗൂഢാലോചനയിൽ കൃത്യമായ പങ്ക് സ്വപ്നക്കുണ്ടെന്ന് എൻ.ഐ.എ കേസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് എൻഐഎയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പി വിജയകുമാർ പറഞ്ഞിരിക്കുന്നത് സ്വപ്‌നയ്ക്ക് കൃത്യമായ ബോദ്യമുണ്ടായിരുന്നെന്നും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി സ്വപ്‌നയ്ക്ക് വലിയ അടുപ്പമുണ്ടായിരുന്നെന്നും കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും സ്വപ്‌ന പ്രതിഫലം പറ്റിയിരുന്നുവെന്നും എം.ശിവശങ്കറാണ് സ്‌പെയ്‌സ് പാർക്ക് പ്രോജക്ടിൽ ഇവരെ ഉൾപ്പെടുത്തിയതെന്നും എൻ.ഐ.എ പറയുന്നു.

error: Content is protected !!