ചുറ്റുവട്ടം ഷാർജ റാസൽഖൈമ

കോവിഡുമായി ബന്ധപ്പെട്ട് ഇൻക്കാസിൻ്റെ “വിശുക്കുന്നവർക്ക് ഭക്ഷണം’ എന്ന പരിപാടി ആറാം മാസത്തിലേക്ക്.

ഷാർജ: കോവിഡുമായി ബന്ധപ്പെട്ട് ഇൻക്കാസ് ഏർപ്പെടുത്തിയ “വിശക്കുന്നവർക്ക് ഭക്ഷണം ” പരിപാടി ആറാം മാസത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി.
14 പേർക്ക് ഭക്ഷണം പാകം ചെയ്തു മാർച്ച് മാസം തുടങ്ങിയ ഭക്ഷണ വിതരണം കഴിഞ്ഞ മാസം വരെ ദിവസം 1300 പേർക്ക് നൽകി വന്ന പാകം ചെയ്തണ ഭക്ഷണം ഇപ്പോൾ 200 പേർക്ക് കൊടുത്തു വരുകയാണ് കൂടാതെ പാകം ചെയ്യാൻ സൗകാര്യം ഉള്ളവർക്ക്, പല വ്യജ്ഞനങ്ങൾ അടങ്ങിയ കിറ്റുകളും നൽകിവരുന്നു.വിശന്നിരിക്കേണ്ട, ഇൻക്കാസ് കൂടെയുണ്ട് എന്ന പദ്ധതി ഷാർജ ഇൻക്കാസ് പ്രസിഡണ്ട് അഡ്വ: വൈ.എ റഹീമിൻ്റെയും ഷാർജ വർക്കിംങ്ങ് പ്രസിഡണ്ട് ബിജു അബ്രഹാമിൻ്റെയും നേതൃത്വത്തിലാണ് നടന്നു വരുകയാണ്.
കൂടാതെ നാട്ടിൽ നിന്ന് മരുന്ന് എത്തിച്ചു കൊടുക്കുന്ന ” മൃതസഞ്ജീവൻ പദ്ധതി പി.ആർ.പ്രകാശൻ്റെ നേതൃത്വത്തിൽ മൂന്നാം ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും, മുനീർ കുമ്പള, അരുന്ന മത്തായി എന്നിവർ നേതൃത്വം നൽകുന്ന
നാട്ടിൽ പോകാൻ ടിക്കറ്റ് എടുക്കാൻ കാഷ് ഇല്ലാത്തവർക്ക് വേണ്ടി തുടങ്ങിയ പ്ലൈ വിത്ത് ഇൻക്കാസ് അവസാനഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും ഇൻക്കാസ് ജനറൽ സിക്രട്ടറി പറഞ്ഞു.
റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ്റെ സഹകരണത്തോടെ റാസൽഖൈമ ഇൻക്കാസ് പ്രസിഡണ്ട് എസ്.എ.സലീം നേതൃത്വം നൽകി വന്ന ചാറ്റർ ഫ്ലൈറ്റും, പതിനായിരം പേർക്ക് കോവിഡ് പരിശോധന പദ്ധതിയും വിജയകരമായി നടപ്പിലാക്കുവാൻ സാധിച്ചുവെന്ന് ഇൻക്കാസ് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.

error: Content is protected !!