Info

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം

ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം പതിനെട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും അരലക്ഷത്തിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 53,500 കേസുകളാണ്. 758 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആകെ 38,161 പേര്‍ക്കാണ് കൊവിഡ് ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. സുഖം പ്രാപിച്ചവരുടെ എണ്ണത്തിലും റെക്കോര്‍ഡ് പുരോഗതിയുണ്ട്. 51,255 പേര്‍ 24 മണിക്കൂറിനുള്ളില്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 65.4%. മരണനിരക്ക് 2.15% ആയി കുറഞ്ഞു. 1,187,228 പേര്‍ ഇതുവരെ രോഗമുക്തി നേടി.

error: Content is protected !!